പരപ്പനങ്ങാടിയില്‍ പച്ചക്കറിക്കടക്ക് തീപിടിച്ചു

പരപ്പനങ്ങാടി: പച്ചക്കറിക്കടക്ക് തീപിടിച്ചു. അഞ്ചപ്പുരയിലെ എം.എം.വെജിറ്റബിള്‍ മൊത്തവില്ലന കടക്കാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ തീ പിടിച്ചത്. ഓലമേഞ്ഞ സ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടി കൂടി തീയണക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും തീ അണക്കാന്‍ സഹായിച്ചു. ഇതോടെ സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കുകയും വന്‍ തീപിടുത്തം ഒഴിവാകുകയുമായിരുന്നു.

പച്ചക്കറികള്‍ കേടുവന്നിട്ടുണ്ട്. അതെസമയം കടയില്‍ നിന്നും പണം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കടയ്ക്ക് മോഷ്ടാക്കള്‍ തീയിട്ടതാണോ എന്ന് സംശയിക്കുന്നുണ്ട്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്നുള്ളതും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top