Section

malabari-logo-mobile

ബിന്ദു അമ്മിണിക്ക് നേരെ മുളക്‌സ്‌പ്രേ; ദൃശ്യങ്ങള്‍ പുറത്ത്

HIGHLIGHTS : ഇന്ന് രാവിലെയാണ് രഹസ്യമായി ശബരിമലയിലേക്ക് പോകാനായ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടാ...

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്േ്രപ പ്രയോഗം. സംഭവത്തില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയപ്പോഴാണ് ബിന്ദു അമ്മിണക്ക് നേരെ പ്രതിഷേധം.

ഇന്ന് രാവിലെയാണ് രഹസ്യമായി ശബരിമലയിലേക്ക് പോകാനായ് തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ബിന്ദു അമ്മിണിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ശബരിമലയിലേക്ക് പോകുന്നതിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് തൃപ്തി ദേശായി കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയത്.

sameeksha-malabarinews

ശബരിമല ദര്‍ശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാവില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.

അതെസമയം ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!