പരപ്പനങ്ങാടിയില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതിയുടെ പാദസരം മോഷ്ടിച്ചു

പരപ്പനങ്ങാടി: ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതിയുടെ പാദസരം മോഷ്ടിച്ചു. എന്‍ സി സി റോഡിലെ സക്കീന ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെയ്ദു മുഹമ്മദ് കെ പി എന്നവരുടെ മകളുടെ കാലിലെ അഞ്ച് പവന്റെ സ്വര്‍ണ പാദസരമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകയറിയത്. ഒരു കാലിലെ പാദസരം പൊട്ടിച്ചെടുത്ത ശേഷം അടുത്ത കാലിലെ പാദസരം പൊട്ടിക്കുന്നതിനിടെ യുവിതി ഉണരുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ മോഷ്ടാവ് പാദസരങ്ങളും കയ്യിലാക്കി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധനടത്തി അന്വേഷണം ആരംഭിച്ചു.

അതെസമയം സമീപത്തെ ചില വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ചിലവീടുകളുടെ പൂട്ടുകള്‍ പൊളിച്ച നിലയിലുമാണ്.

Share news
error: Content is protected !!
Scroll to Top