ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വെച്ചു

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ നിന്നും ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വെച്ചു. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ രാജി. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇരുവരും രാജി വെച്ചത്.

ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ചാണ് ഫഡ്‌നാവിസ് രാജി പ്രഖ്യാപനം നടത്തിയത്.

നാളെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എം വി രമണ ഉത്തരവിട്ടിരുന്നു. ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. വിശ്വാസ വോട്ടെടുപ്പില്‍ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു.

Related Articles