ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം പെണ്‍കുട്ടിയുടെ പിതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: എടരിക്കോട് പുതുപ്പറമ്പില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് വിഷം കഴിച്ചു മരിച്ച സംഭവത്തില്‍ പിതാവടക്കം രണ്ടു പേര്‍ കോട്ടക്കലില്‍ പിടിയിലായി. കാരാട്ടാങ്ങാടി സ്വദേശി താഴത്തേ പുരക്കല്‍ സുനിയെന്ന സുനീഷ് (33), പെണ്‍കുട്ടിയുടെ പിതാവ്, എന്നിവരെയാണ് എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്.

പുതുപ്പറമ്പ് പൊറ്റയില്‍ ഷാഹിര്‍(22) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് ഷാഹിറിനെ ഒരു കൂട്ടമാളുകള്‍ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്. കൊലപാതകശ്രമം, പ്രേരണ കുറ്റം എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. നവംബര്‍ 12നായിരുന്നു സംഭവം.

ഗ്രേഡ് എസ്.ഐ ഷാജു, സി.പി.ഒ മാരായ അനില്‍, സുജിത്ത്, ഷൈജു, വീണ വാര്യര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top