മഹാരാഷ്ട്രയില്‍ കാളിദാസ് കൊലാംബ്കര്‍ പ്രോടേം സ്പീക്കര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എ കാളിദാസ് കൊലാംബ്കറെ പ്രോടേം സ്പീക്കറായി നിയമിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗവത് സിങ് കോശ്യാരിയാണ് പ്രോടേം സ്പീക്കറായി നിയോഗിച്ചത്. ഇന്ന് കൊലാംബ്കര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയില്‍ നാളെ പരസ്യബാലറ്റിലൂടെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.

Related Articles