പിണറായി വിജയന്‍ പകപോക്കുകയാണ്,‌ പണത്തിന്‌ രേഖകളുണ്ടെന്നും കെഎം ഷാജി

കോഴിക്കോട്‌ :  തന്റെ വീട്ടില്‍ വിജിലന്‍സ്‌ നടത്തിയ റെയ്‌ഡ്‌ പിണറായി വിജയന്റെ രാഷ്ട്രീയ പകപോക്കലാണെന്ന്‌ അഴീക്കോട്‌ എംഎല്‍എയുമായ കെഎം ഷാജി

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റമദാന്‍ ദിനത്തിന്റെ തലേ ദിവസം തന്നെ ഇത്തരത്തില്‍ റെയ്‌ഡ്‌ നടത്തിയത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരമാണെന്ന്‌ ഷാജി റെയിഡിന്‌ ശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു. പിടിച്ചെടുത്ത പണത്തിന്‌ രേഖകളുണ്ടെന്നും ഇവ അന്വേഷണ ഏജന്‍സികള്‍ക്ക്‌ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഷാജി പറഞ്ഞു.

 

തിങ്കളാഴ്‌ച കെഎം ഷാജിയുടെ വീടുകളില്‍ നടന്ന റെയിഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തു. കണ്ണൂരിലെ വസതിയില്‍ നിന്നമാണ്‌ പണം കണ്ടെത്തിയത്‌.

ഷാജിയുടെ കോഴിക്കോട്ടും കണ്ണൂരുമുള്ള വീടുകളിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. തിങ്കളാഴ്‌ച പുലര്‍ച്ച ആരംഭിച്ച റെയിഡ്‌ 16 മണിക്കൂറിലധികം നീണ്ടുനിന്നു.

അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ ഷാജിക്കെതിരെ കേസെടുക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ അഭിഭാഷകനായ എംആര്‍ ഹരീഷാണ്‌ കോടതിയെ സമീപിച്ചത്‌ ഇതേ തുടര്‍ന്ന്‌ വിജിലന്‍സ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അനധികൃത സ്വത്തുണ്ടെന്ന്‌ കോടതിയില്‍ റിപ്പോര്‍
ട്ട്‌ നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം കെഎം ഷാജിക്കെതിരെ വിജിലന്‍സ്‌ കേസെടുത്തിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •