ജാനകിക്കും നവീനും ഐക്യദാര്‍ഢ്യവുമായി കെഎസ്‌ഇബിയും

മില്‍മക്ക്‌ പിന്നാലെ ജാനകി ഓംകുമാറിനും, നവീന്‍ റസാഖിനും ഐക്യദാര്‍ഢ്യവുമായി കെഎസ്‌ഈബിയും രംഗത്ത്‌. മതനിരപേക്ഷ കേരളത്തിന്‌ ഊര്‍ജ്ജം പകര്‍ന്ന്‌ കെഎസ്‌ഇബി ജനങ്ങള്‍ക്കൊപ്പം എന്ന അടിക്കുറിപ്പുള്ള പുതിയ പോസ്‌റ്ററിലാണ്‌ ഇരുവരുടെയും കാരിക്കേച്ചര്‍ ചിത്രങ്ങള്‍ വന്നിരിക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകിയും, നവീനും നൃത്തം ചെയ്യുന്നതിന്റെ കാരിക്കേച്ചര്‍ ചിത്രമാണ്‌ പോസ്‌റ്ററിലുള്ളത്‌.

വീഡിയോ പോലെ ഈ പോസ്‌റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്‌.
മില്‍മയും കഴിഞ്ഞ ദിവസം ഇവരുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്‌റ്റര്‍ പുറത്തിറക്കിയിരുന്നു.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •