തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനകാര്‍ക്ക് കോവിഡ് ടെസ്റ്റിന് കേന്ദ്രങ്ങള്‍

Covid test centers for employees who have done election work

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
Experts say reintroducing mass testing will help officials manage the rise. / Photo Credit : BBC

മലപ്പുറം: ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിക്കപ്പെട്ടിരുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ വകുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുത്ത എല്ലാ ജീവനക്കാര്‍ക്കും ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തി ടെസ്റ്റ് നടത്താമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇലക്ഷന്‍ ഡ്യൂട്ടി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് ക്രമീകരിച്ച കേന്ദ്രങ്ങള്‍, സമയം, തീയതി യഥാക്രമം..

ഏപ്രില്‍ 13- രാവിലെ 10-സിവില്‍ സ്റ്റേഷന്‍ മലപ്പുറം, വൈകീട്ട് മൂന്നിന് തിരുരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷന്‍

15- വൈകീട്ട് മൂന്നിന് -പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി, കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി, തിരൂര്‍ മുന്‍സിപ്പാലിറ്റി

16-വൈകീട്ട് മൂന്നിന് – മഞ്ചേരി മിനിസ്റ്റേഷന്‍, എം. എസ്. പി ക്യാമ്പ് മലപ്പുറം, പൊന്നാനി മുന്‍സിപ്പാലിറ്റി

17-വൈകീട്ട് മൂന്നിന് -മലപ്പുറം സിവില്‍ സ്റ്റേഷന്‍, കുറ്റിപ്പുറം മിനിസിവില്‍ സ്റ്റേഷന്‍,

ഇലക്ഷന്‍ ഡ്യൂട്ടി എടുത്ത എല്ലാം ബാങ്ക് ജീവനക്കാര്‍ക്ക് ഏപ്രില്‍ 17ന് വൈകിട്ട് മൂന്നിന് മലപ്പുറം ഗ്രാമീണ ബാങ്കില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •