Section

malabari-logo-mobile

വടകരയില്‍ വ്യാജലേബലില്‍ ബിരിയാണി അരി കണ്ടെത്തി

HIGHLIGHTS : പിടിച്ചെടുത്തത് 65 ചാക്ക് ബിരിയാണി അരി കോഴിക്കോട്:  വ്യാജലേബലില്‍ തയ്യാറാക്കി സൂക്ഷിച്ച 65 ചാക്ക് ബിരിയാണി അരി വടകരയില്‍ റെയ്ഡില്‍ പിടികൂടി. ട്രാന്...

പിടിച്ചെടുത്തത് 65 ചാക്ക് ബിരിയാണി അരി
കോഴിക്കോട്:  വ്യാജലേബലില്‍ തയ്യാറാക്കി സൂക്ഷിച്ച 65 ചാക്ക് ബിരിയാണി അരി വടകരയില്‍ റെയ്ഡില്‍ പിടികൂടി. ട്രാന്‍സ് കമ്പനിയുടെ ലേബല്‍ പതിപ്പിച്ച ചാക്കില്‍ സൂക്ഷിച്ച കയ്മ അരിയാണ് വടകര പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത്. വടകര ചോറോടിന് സമീപത്തെ ഒരു ഹോള്‍സെയില്‍ കടിയില്‍നിന്നാണ് അരിപിടിച്ചെടുത്തത്.

ട്രാന്‍സ് കമ്പനിയുടെ അരി വടകര മേഖലയില്‍ വില്‍പ്പന കുറഞ്ഞതോടെം കമ്പനി ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടില്‍ ഈ കമ്പനിയുടെ പേരിലുള്ള അരി വാങ്ങി തയ്യാറാക്കിയ അരി മോശമാണെന്ന് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഈ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഈ അരി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടേക്ക് അരി കൊണ്ടുവന്നത് ദില്‍ന ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണെന്ന് വ്യക്തമായി .

sameeksha-malabarinews

തുടര്‍ന്ന ട്രാന്‍സ് കമ്പനിയുടെ എംഡി വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വടകര പോലീസ് എത്തി നടത്തിയ റെയ്ഡില്‍ ഗുണനിലവാരം കുറഞ്ഞ അരി കണ്ടെത്തി. പശ്ചിമ ബംഗാളില്‍ നിന്ന് തന്നെയാണ് ഈ അരിയും എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!