യുഡിഎഫിന്റെ തീരദേശ റോഡ് ഷോ ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ നയിക്കും

കോട്ടക്കല്‍: യു. ഡി. എഫ് തീരദേശ റോഡ് ഷോ ഏപ്രില്‍ 19ന് (വെള്ളി) വൈകീട്ട’് നാല് മണിക്ക് ആരംഭിക്കും. പരപ്പനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍ നയിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി കെ ഫിറോസ് എന്നിവര്‍ ഉപനായകരാണ്.

പരപ്പനങ്ങാടി ആലുങ്ങല്‍ ഫിഷറീസ് കോളനിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ആലുങ്ങല്‍ ബീച്ച്, ചാപ്പപ്പടി, ഒട്ടുമ്മല്‍, പുത്തന്‍ കടപ്പുറം,സദ്ദാം ബീച്ച്, ആവില്‍ കടപ്പുറം, കെട്ടുങ്ങല്‍, താനൂര്‍ തൂവ്വല്‍ തീരം, ഒട്ടുംപുറം, ആലിന്‍ ചുവട്, ചാപ്പപ്പടി, എളാരം കടപ്പുറം, വാഴക്കത്തെരു, എടക്കടപ്പുറം, ചീരാന്‍കടപ്പുറം വഴി പുതിയകടപ്പുറത്ത് സമാപിക്കും.

പൊന്നാനി മേഖലാ റോഡ് ഷോ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്ന് 19ന് (വെള്ളി) വൈകീട്ട’് നാല് മണിക്ക് ആരംഭിക്കും. ഒരേ സമയം മണ്ഡലത്തിന്റെ രണ്ട് അതിര്‍ത്തികളില്‍ നിന്നുമാണ് ജാഥ ആരംഭിക്കു്ന്നത്. പാലപ്പെട്ടി, പുതിയിരുത്തി, അയ്യോട്ടിച്ചിറ, വെളിയങ്കോട്, പുതുപൊന്നാനി, മരക്കടവ്, കോടതിപ്പടി വഴി കിണര്‍ സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പൊന്നാനി മേഖലാ ജാഥയുടെ ക്യാപ്റ്റന്‍.
ഏപ്രില്‍ 20ന് (ശനി) പടിഞ്ഞാറെക്കരയില്‍ നിന്ന് തുടങ്ങുന്ന റോഡ് ഷോ പള്ളിവളപ്പ്, കൂട്ടായി, കൂട്ടായി നോര്‍ത്ത്, വാക്കാട്, പറവണ്ണ, ആലിന്‍ ചുവട്, ഉണ്യാല്‍ വഴി പുതിയ കടപ്പുറത്ത് സമാപിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന റോഡ് ഷോയില്‍ ഡോ. എം കെ മുനീര്‍, കെ എം ഷാജി എം എല്‍ എ എന്നിവര്‍ ഉപനായകരാണ്.

Share news
error: Content is protected !!
Scroll to Top