Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി അബ്ദുറസാക്കിന് വനമിത്ര അവാര്‍ഡ്

HIGHLIGHTS : പരപ്പനങ്ങാടി :വനങ്ങളെ സ്‌നേഹിക്കുകയും പൊതു സ്ഥലങ്ങളില്‍ വൃ്ക്ഷത്തൈ

പരപ്പനങ്ങാടി :വനങ്ങളെ സ്‌നേഹിക്കുകയും പൊതു സ്ഥലങ്ങളില്‍ വൃ്ക്ഷത്തൈ വെച്ചുപിടിപ്പിക്കുകയും ജീവിതചര്യയാക്കിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഞ്ഞോന്‍ എന്ന അബ്ദുറസാക്കിന് സംസ്ഥാന വനമിത്ര അവാര്‍ഡ് . ഇരുപത്തി അയ്യായിരം രൂപയും പ്രശംസ പത്രവും അടങ്ങിയ പുരസ്‌കാരം വരുന്ന മാര്‍ച്ചു 21 വനദിനത്തില്‍ വനംവകുപ്പ് മന്ത്രി രാജു തിരുവനന്തപുരത്തു വച്ച് നല്‍കും.

ചെട്ടിപ്പടി റയില്‍വേ ഗേറ്റു മുതല്‍ ചേളാരി റോഡിലെ ഇരു വശങ്ങളിലുമായി നിരവധി വൃക്ഷ തൈകള്‍ ആണ് കുഞ്ഞോന്‍ നട്ടു വളര്‍ത്തിയത് .കടുത്ത വേനല്‍ക്കാലത്തു പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ നിന്നുമുള്ള വേസ്റ്റ് വെള്ളം ശേഖരിച്ചു ഈ തൈകള്‍ക്ക് ഒഴിച്ച് കൊടുക്കുന്നതും വളരെയേറെ കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് പ്രദേശവാസികള്‍ കണ്ടിരുന്നത് .

sameeksha-malabarinews

ഈ കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ആനപ്പടി ജി എല്‍പി സ്‌കൂളില്‍ ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നതും ഈ മുന്‍ പിടിഎ പ്രസിഡന്റ് കൂടിയായിരുന്ന കുഞ്ഞോന്‍ ആയിരുന്നു.ഏറെ കുടിവെളള ക്ഷാമം അനുഭവപ്പെടുന്ന കൊയംകുളം , കീഴ്ച്ചിറ പ്രദേശങ്ങളില്‍ തന്റെ സ്വയം പ്രയത്നത്താല്‍ വെള്ളം എത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു കര്‍ത്തവ്യവും കുഞ്ഞോന്‍ ഏറ്റെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!