പരപ്പനങ്ങാടിയില്‍ വീടിനുള്ളില്‍ മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍.

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കൊടപ്പാളിയില്‍ മദ്ധ്യവയസ്‌ക്കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തല്‍വീട്ടില്‍ ഷണ്‍മുഖന്‍ (65) ആണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് ഒന്നിലധികം ദിവസം പഴക്കമുണ്ട്. വീട്ടില്‍ ഇയാള്‍ ഒറ്റക്കാണ് താമസം

ഏഴ് വര്‍ഷമായി ഭാര്യയും മക്കളും ഇയാള്‍ക്കൊപ്പമില്ല. ഇവര്‍ വള്ളിക്കുന്നിലാണ് താമസം.

കഴിഞ്ഞ ഞായറാഴ്ച ഇയാളെ പരിസരവാസികള്‍ കണ്ടിരുന്നു.
പിന്നീട് കാണാതായതിനെ തുടര്‍ന്ന് ഇന്ന് രാത്രി 7.30 ന് അടുത്തുള്ള ബന്ധുക്കള്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട് അകത്ത് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയും വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
ഇപ്പോള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഭാര്യ: മൃദുല. മക്കള്‍: തുഷാര, ഷിജിന, മനു പ്രസാദ്

Share news
error: Content is protected !!
Scroll to Top