Section

malabari-logo-mobile

നടന്‍ വിജയിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 15 മണിക്കൂര്‍ പിന്നിടുന്നു; സംയമനം പാലിക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍

HIGHLIGHTS : ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈ പാനൂരിലുള്ള വീട്ടില്‍ വെച്ചുള്ള ...

ചെന്നൈ : തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈ പാനൂരിലുള്ള വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ 15 മണിക്കൂര്‍ പിന്നിട്ടു. വിജയ് അഭിനയിച്ച ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനയെും അണ്ണാഡിഎംകെയെയും വിമര്‍ശിച്ചതിന് ബിജെപിയും എഡിഎംഎംകെയും വിജയിക്കും അദ്ദേഹത്തിന്റെ സിനിമകള്‍ക്കും നേരെ തിരിഞ്ഞിരുന്നു.

കടലൂരില്‍ വെച്ച് മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ചാണ് വിജയിയെ ആദായനികുതി ഉദ്യോഗ്‌സഥര്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിക്കുയായിരുന്നു

sameeksha-malabarinews

ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കി
കഴിഞ്ഞ ദിവസം നടന്‍ രജനികാന്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രസ്തവാന ഇറക്കയിരുന്നു. ഇതിന് പിന്നാലെ രജനീകാന്തിനതെരായ നികുതി കേസുകള്‍ ആദായനികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. കേരളത്തിലടക്കം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന സിനിമാ താരങ്ങളെ ആദായനികുതി വകുപ്പിന്റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!