Section

malabari-logo-mobile

പുക വലിച്ചാല്‍ വഴിയില്‍ നില്‍ക്കും; സ്മോക് ഡിറ്റക്ഷന്‍ സെന്‍സറുമായി വന്ദേ ഭാരത്

HIGHLIGHTS : smoke, Vande Bharat with smoke detection sensor

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി യാത്ര തുടരുമ്പോഴും പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ‘വഴിയില്‍ നിന്നത്’. ശുചിമുറിയില്‍ കയറി യാത്രക്കാരന്‍ പുകവലിച്ചതാണു കാരണം. സ്മോക് ഡിറ്റക്ഷന്‍ സെന്‍സറുകളോടെയാണ് പുതിയ വന്ദേ ഭാരത് പുറത്തിറക്കിയിരിക്കുന്നത്. ശുചിമുറികളിലും ഈ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതറിയാതെ യാത്രക്കാര്‍ ശുചിമുറിയില്‍ കയറി പുകവലിക്കുന്നതോടെയാണ് ട്രെയിനുകള്‍ യാത്രയ്ക്കിടെ നില്‍ക്കുന്നത്.

പുകവലിക്കുന്നതോടെ ട്രെയിനില്‍ ഉയരുന്ന പുക സെന്‍സറുകള്‍ പിടിച്ചെടുക്കും. അളവില്‍ കൂടുതല്‍ പുകയാണ് ഉയരുന്നതെങ്കില്‍ സെന്‍സറുകള്‍ ഓണാകുകയും ലോക്കോ പൈലറ്റിന്റെ ക്യാമ്പിനിലെ ഡിസ്‌പ്ലേയില്‍ വിവരമറിയും. ഏത് കോച്ചില്‍ നിന്ന്, എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് ഡിസ്‌പ്ലേയില്‍ തെളിയും. അലാറം മുഴങ്ങുകയും ചെയ്യും.

sameeksha-malabarinews

അലാറം മുഴങ്ങിയാലുടന്‍ ട്രെയിന്‍ നിര്‍ത്തണമെന്നാണ് ലോക്കോ പൈലറ്റിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സാങ്കേതിക വിഭാഗം ജീവനക്കാര്‍ ട്രെയിനില്‍ പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീ ഇല്ലെന്നും ട്രെയിന്‍ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് സന്ദേശം കൈമാറണം. ഈ വിവരം ലഭിച്ചാല്‍ മാത്രമേ ലോക്കോ പൈലറ്റ് ട്രെയിന്‍ വീണ്ടും സ്റ്റാട്ട് ചെയ്യൂ.

പുക വലിച്ചയാളെ കണ്ടെത്തിയാല്‍ ഇയാളില്‍ നിന്ന് വന്‍തുക പിഴയായി ഈടാക്കും. നിലവിലെ ഐസിഎഫ് കോച്ചുകളിലെ എസി കമ്പാര്‍ട്ടുമെന്റില്‍ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ എല്‍എച്ച്ബി കോച്ചുകളിലെ ശുചിമുറിയിലും സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനിലെ തീപിടുത്തം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാനാണ് സെന്‍സറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!