വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞു; ഒരു മരണം

വളാഞ്ചേരി ; ദേശീയപാതയില്‍ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.  കര്‍ണാടക ഗുല്‍ബര്‍ഗ സ്വദേശി ഗോപാല്‍ ജാതവാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും തൃശ്ശൂരിലേക്ക് ളളളിയുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഇന്ന് പുലര്‍ച്ചെ 5:00 മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി  ആണ് മരിച്ചത്. ലോറിയില്‍ ഉണ്ടായിരുന്ന ക്ലീനര്‍ പ്രകാശ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടവിവരമറിഞ്ഞു സ്ഥലത്തെത്തിയ ഹൈവേ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഇവിടെ സുരക്ഷാ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരവധി അപകടങ്ങള്‍ക്കാണ് ഇവിടെ സാക്ഷിയാകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top