Section

malabari-logo-mobile

യുപിയില്‍ നരേന്ദ്രമോദി പിന്നോക്ക കാര്‍ഡ് ഇറക്കുന്നു

HIGHLIGHTS : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടപോളിങ്ങിലേക്ക് രാജ്യം നീങ്ങികൊണ്ടിരിക്കെ നിര്‍ണ്ണായകമാകുന്ന യുപിയിലെ സീറ്റുകള്‍ക്കായി നരേന്ദ്രമോദി തന്റെ ജാതിയു...

modiലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടപോളിങ്ങിലേക്ക് രാജ്യം നീങ്ങികൊണ്ടിരിക്കെ നിര്‍ണ്ണായകമാകുന്ന യുപിയിലെ സീറ്റുകള്‍ക്കായി നരേന്ദ്രമോദി തന്റെ ജാതിയും പ്രചരണായധുമാക്കുന്നു തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന യുപിയിലെ മണ്ഡലങ്ങളിലെ റാലികളിലാണ് ചൊവ്വാഴ്ച മോദി പ്രിയങ്കയുെ വിമര്‍ശനത്തിന് മറുപടിയെന്ന രൂപത്തില്‍ സാമുദായികമായി താനൊരു പിന്നോക്കക്കാരനായതിനാലാണ് പ്രിയങ്ക തന്റെ രാഷ്ടീയത്തെ തരംതാണതെന്ന് കുറ്റപ്പെട്ടുത്തുന്നതെന്ന് മോദി ആരോപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പ്രിയങ്ക വാധ്ര മോദി തരംതാണ രാഷ്ടീയമാണ് കളിക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

sameeksha-malabarinews

‘ നിങ്ങള്‍ മോദിയയെ എത്രവേണമെങ്ങിലും അപമാനിച്ചോളു. നിങ്ങള്‍ക്കെന്നെ തൂക്കിലേറ്റാം. പക്ഷേ ഞാനുള്‍പ്പെട്ട പിന്നോക്കസമുദായക്കാരെ നിങ്ങള്‍ അപമാനിക്കരുത് . പിന്നോക്കസമുദായക്കാരുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും ത്യാഗവും മൂലമാണ് രാജ്യം ഇന്നത്തെ നിലയിലേക്കെത്തിയത്’ മോദി ധോമരിയഗഞ്ചില്‍ നടത്തിയ പ്രസംഗത്തിലെ പ്രധാനവാചകങ്ങളിലൊന്നായിരുന്നു ഇത്.

ഗുജറാത്ത് മോഡല്‍ വികസനം യുപിയില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ വലിയ ഗുണം കിട്ടില്ലയെന്ന് തിരിച്ചറിവാണ് ജാതിരാഷ്ടീയത്തില്‍ കലങ്ങിമറിയുന്ന യുപിയില്‍ ജാതിക്കാര്‍ഡിറക്കി കളിക്കാന്‍ മോദിയെ പ്രേരിപ്പിച്ചിരിക്കുന്നത്. സംഘപരിവാര്‍ തള്ളിക്കളുയന്ന പിന്നോക്കജാതി രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മോദി ആയുധമാക്കിയിരിക്കുന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!