Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാന്‍ അനുമതി

HIGHLIGHTS : Students are allowed to travel with a hall ticket

തിരുവനന്തപുരം: നാളെ മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാല ബിരുദപരീക്ഷകള്‍ നാളെയും ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി.എസ്‌സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതല്‍ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെയുമാണ് നടക്കുക. സര്‍വകലാശാലാപരിധിയിലുള്ള കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള കോളജില്‍ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

ഇതര സര്‍വകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിര്‍ദേശം. അതേസമയം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്‌നം.

കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്. കൊവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഫ്?ലൈന്‍ പരീക്ഷക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെന്നും അല്ലാത്തപക്ഷം വാക്സിനേഷനുശേഷമേ നടത്താവൂവെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!