Section

malabari-logo-mobile

ജലഗതാഗത ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റും; മന്ത്രി ആന്റണി രാജു

HIGHLIGHTS : Water transport boats to be converted to solar fuel; Minister Antony Raju

തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകള്‍ സോളാര്‍ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാ?ഗത മന്ത്രി ആന്റണി രാജു. പരിസ്ഥിതി സൗഹാര്‍ദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സര്‍വ്വീസുകള്‍ നടത്തി ജല?ഗതാ?ഗത മേഖലയെ ലാഭത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ തിരക്ക് കുറഞ്ഞ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന 30 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാര്‍ ഇന്ധനം ഉപയോ?ഗിച്ച് സര്‍വ്വീസ് നടത്തുന്നതിന് വേണ്ടി മാറ്റുന്നത്.ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നല്‍കി.

sameeksha-malabarinews

ടെന്റര്‍ നടപടി ഉടന്‍ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകള്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ തന്നെ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!