അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യന്‍ വനിതാ സംഘത്തിന് സ്വര്‍ണം

പാരിസ്: അമ്പെയ്ത്ത് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യന്‍ വനിതാ സംഘം. പാരിസില്‍ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയില്‍ റിക്കര്‍വ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ ഇന്ത്യ മെക്‌സികോയെ 5 – 1 ന് തോല്‍പ്പിച്ചു. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണിത്, ആകെ നേടുന്ന ആറാമത്തെ സ്വര്‍ണവുമാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയില്‍ നടന്ന മത്സരത്തില്‍ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. 2011-ല്‍ ഷാങ്ഹായ്, 2013-ല്‍ മെഡലിന്‍, 2013-ല്‍ വ്രോക്ലോ, 2014-ല്‍ വ്രോക്ലോ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ സ്വര്‍ണമെഡല്‍ നേടിയ ലോകകപ്പുകള്‍.

നേരത്തെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മ സ്വര്‍ണം നേടിയിരുന്നു. കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന ചരിത്രനേട്ടവും അഭിഷേക് സ്വന്തമാക്കി.

 

Share news
error: Content is protected !!
Scroll to Top