കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,103 പേര്‍ക്ക് വൈറസ് ബാധ; 1,290 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.22 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,103 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,290 പേര്‍ ഞായറാഴ്ച രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,19,513 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,073 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 13 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 16 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 30,766 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11,485 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 707 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 250 പേരും 108 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 454 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,124 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം:
ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗത്തിലൂടെ കോവിഡ് വ്യാപനം വലിയ അളവില്‍ കുറക്കാനാകും. കൈകള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കുന്നതിലും വീഴ്ച പാടില്ല. സാമൂഹ്യ അകലം ഉറപ്പാക്കി മാത്രമെ പൊതു സ്ഥലങ്ങളില്‍ ഇടപഴകാവൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

വീടുകളില്‍ അതീവ ജാഗ്രത തുടരണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയ സുരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കകണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം

എ.ആര്‍ നഗര്‍ 07
ആലങ്കോട് 05
ആലിപ്പറമ്പ് 20
അമരമ്പലം 14
ആനക്കയം 12
അങ്ങാടിപ്പുറം 21
ആതവനാട് 20
ഊരകം 37
ചാലിയാര്‍ 20
ചീക്കോട് 07
ചേലേമ്പ്ര 13
ചെറിയമുണ്ടം 05
ചെറുകാവ് 09
ചോക്കാട് 15
ചുങ്കത്തറ 27
എടക്കര 10
എടപ്പറ്റ 03
എടപ്പാള്‍ 12
എടരിക്കോട് 08
എടവണ്ണ 12
എടയൂര്‍ 25
ഏലംകുളം 21
ഇരിമ്പിളിയം 10
കാലടി 09
കാളികാവ് 09
കല്‍പകഞ്ചേരി 04
കണ്ണമംഗലം 15
കരുളായി 07
കരുവാരക്കുണ്ട് 02
കാവനൂര്‍ 16
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 06
കോഡൂര്‍ 07
കൊണ്ടോട്ടി 12
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 10
കുറുവ 14
കുറ്റിപ്പുറം 11
കുഴിമണ്ണ 02
മക്കരപ്പറമ്പ് 05
മലപ്പുറം 12
മമ്പാട് 08
മംഗലം 06
മഞ്ചേരി 17
മങ്കട 14
മാറാക്കര 10
മാറഞ്ചേരി 15
മേലാറ്റൂര്‍ 08
മൂന്നിയൂര്‍ 16
മൂര്‍ക്കനാട് 02
മൂത്തേടം 14
മൊറയൂര്‍ 14
മുതുവല്ലൂര്‍ 02
നന്നമ്പ്ര 20
നന്നംമുക്ക് 17
നിലമ്പൂര്‍ 26
നിറമരുതൂര്‍ 20
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 07
പാണ്ടിക്കാട് 07
പരപ്പനങ്ങാടി 10
പറപ്പൂര്‍ 12
പെരിന്തല്‍മണ്ണ 09
പെരുമണ്ണ ക്ലാരി 08
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 07
പൊന്മള 13
പൊന്മുണ്ടം 04
പൊന്നാനി 21
പൂക്കോട്ടൂര്‍ 05
പോരൂര്‍ 23
പോത്തുകല്ല് 06
പുലാമന്തോള്‍ 02
പുളിക്കല്‍ 05
പുല്‍പ്പറ്റ 06
പുറത്തൂര്‍ 05
പുഴക്കാട്ടിരി 04
താനാളൂര്‍ 04
താനൂര്‍ 03
തലക്കാട് 08
തവനൂര്‍ 05
താഴേക്കോട് 16
തേഞ്ഞിപ്പലം 04
തെന്നല 09
തിരുനാവായ 11
തിരുവാലി 03
തൃക്കലങ്ങോട് 07
തൃപ്രങ്ങോട് 03
തുവ്വൂര്‍ 04
തിരൂര്‍ 04
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 13
വളവന്നൂര്‍ 15
വള്ളിക്കുന്ന് 08
വട്ടംകുളം 01
വാഴക്കാട് 03
വാഴയൂര്‍ 06
വഴിക്കടവ് 27
വെളിയങ്കോട് 19
വേങ്ങര 11
വെട്ടത്തൂര്‍ 07
വെട്ടം 11
വണ്ടൂര്‍ 10

 

Share news
error: Content is protected !!
Scroll to Top