Section

malabari-logo-mobile

അങ്ങാടിപ്പുറത്ത്‌ ഒരു കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിച്ചു

HIGHLIGHTS : പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ പണിപൂര്‍ത്തിയായ ഒരു കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു.

oommen-chandyപെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില്‍ പണിപൂര്‍ത്തിയായ ഒരു കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു. 48 ലക്ഷം ചെലവില്‍ വലമ്പൂരില്‍ നിര്‍മിച്ച വാതകശ്‌മശാനവും പരിയാരത്ത്‌ 35 ലക്ഷം ചെലവില്‍ നിര്‍മിച്ച ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടവും അങ്ങാടിപ്പുറത്ത്‌ 18 ലക്ഷം ചെലവില്‍ പണിത ഹെല്‍ത്ത്‌ സബ്‌സെന്ററുമാണ്‌ മുഖ്യമന്ത്രി തുറന്നു കൊടുത്തത്‌. അങ്ങാടിപ്പുറം ടൗണില്‍ നടന്ന പൊതുപരിപാടിയില്‍ ടി.എ. അഹമ്മദ്‌ കബീര്‍ എം.എല്‍.എ. അധ്യക്ഷനായി. ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള തയ്യല്‍ മെഷീന്‍ വിതരണം നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുന്നത്ത്‌ മുഹമ്മദ്‌, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഉസ്‌മാന്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ പി. ശശികുമാര്‍, ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഉഷാ കിരണ്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കോറാടന്‍ റംല തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!