സന്നിധാനത്ത്‌ ജീപ്പിലെത്തിയ സിഐ അടക്കം നാലു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

downloadശബരിമല: സന്നിധാത്ത്‌ ജീപ്പ്‌ ഓടിച്ചുകയറ്റിയ സിഐ അടക്കം നാലു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. നിരോധനം ലംഘിച്ചതിനാണ്‌ ഇവര്‍ക്കെതിരെ നടപടിയെടുത്തത്‌. കല്‌പറ്റ സിഐ സുഭാഷ്‌ ബാബു,ഗ്രേഡ്‌ സിഐ സി വി ജോര്‍ജ്ജ്‌, വിജയന്‍,ഡ്രൈവര്‍ രാജേഷ്‌ എന്നിവരെയാണ്‌ സസ്‌പെന്റ്‌ ചെയ്‌തത്‌. കൂടുതല്‍ അന്വേഷണത്തിന്‌ സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ക്ക്‌ എഡിജിപി കെ പദ്‌മകുമാര്‍ നിര്‍ദേശം നല്‍കി.

വാഹനങ്ങള്‍ക്ക്‌ നിയന്ത്രണമുള്ള സന്നിധാനത്തേക്ക്‌ സിഐ ജീപ്പിലെത്തിയത്‌ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌ ജീപ്പ്‌ പമ്പ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.

സന്നിധാനത്തേക്ക്‌ കാല്‍നടയായി മാത്രമേ എത്താവു എന്നാണ്‌ ആചാരം.

 

Share news
error: Content is protected !!
Scroll to Top