Section

malabari-logo-mobile

ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്‌കോട്ട്‌ലന്റ്

HIGHLIGHTS : UEFA Euro 2020 England vs Scotland

ലണ്ടന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ജയം കാണാനാകാതെ ഇംഗ്ലണ്ട്. ഫിഫ റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തുള്ള സ്‌കോട്ടലന്‍ഡ് ഇംഗ്ലണ്ടിനെ രോള്‍രഹിത സമനിലയില്‍ കുടുക്കി.

ഗോള്‍രഹിത സമനിലയായതോടെ ഡി ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും കാത്തിരിക്കണം. ചെക്ക് റിപ്പബ്ലിക്കിന്റെ മിന്നും താരം പാട്രിക്ക് ഷിക്ക് ആയിരുന്നു ക്രയേഷ്യക്കെതിരായ മത്സരത്തിലെ ഹീറോ. മുപ്പത്തിനാലാം മിനുട്ടില്‍ ക്രയേഷ്യന്‍ പ്രതിരോധ നിരക്കാരന്‍ ദേജന്‍ ലോറന്റെ ഫൗളിന് ചെക്ക് റിപ്പബ്ലിക്കിന് അനുകൂലമായി പെനാല്‍ട്ടി കിക്ക്. ക്രയേഷ്യന്‍ ഗോളിയെ നിസ്സഹായനാക്കി പാട്രിക്ക് ഷിക്കിന്റെ ഫിനിഷിംഗ്.

sameeksha-malabarinews

ഇതോടെ ടൂര്‍ണമെന്റില്‍ ഗോള്‍ നേട്ടം ഷിക്ക് മൂന്നാക്കി ഉയര്‍ത്തി. ഗോള്‍ വീണതോടെ ക്രയേഷ്യ ആക്രമണാത്മക ഫുട്‌ബോളുമായി പലകുറി ചെക്ക് റിപ്പബ്ലിക്ക് ഗോള്‍ മുഖത്ത് ഇരമ്പിയെത്തി. 47 ആം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിന്റെ സൂപ്പര്‍ ഗോളിലൂടെ ക്രയേഷ്യ ഒപ്പമെത്തി. ലീഡ് നേടാനായുള്ള ടീമുകളുടെ ശ്രമങ്ങള്‍ക്ക് പ്രതിരോധ നിര തടയിട്ടതോടെ മത്സരം ആവേശകരമായ സമനിലയില്‍.

ഗ്രൂപ്പ് ഡിയില്‍ നിന്നും 2 മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി ചെക്ക് റിപ്പബ്ലിക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു പോയിന്റുള്ള ക്രയേഷ്യക്ക് പ്രീ ക്വാര്‍ട്ടര്‍സാധ്യത മങ്ങി. ഗ്രൂപ്പ് ഇ യില്‍ സ്വീഡന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്ലൊവാക്യയെ തോല്‍പിച്ചു. കളിയില്‍ മുന്‍തൂക്കം ഉണ്ടായിട്ടും ഗോളടിമറന്നതാണ് സ്ലൊവാക്യയ്ക്ക് വിനയായത്.

ഹാംസിക്കും ഡുഡയും കോസല്‍നിക്കും മികച്ച പ്രകടനം ആവര്‍ത്തിച്ചെങ്കിലും അത് ഗോളിലെത്തിയില്ല. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ സ്വീഡന്‍, സ്ലൊവാക്യന്‍ പ്രതിരോധത്തെ വിറപ്പിച്ചു. ഗോളി ഡുബ്രാവ്ക്കയുടെ ഫൗളില്‍ 77 ആം മിനുട്ടില്‍ സ്വീഡന് അനൂകൂലമായി പെനാല്‍ട്ടി. കിക്കെടുത്ത എമില്‍ ഫോര്‍സ്‌ബെര്‍ഗിന്റെ കിക്ക് സ്ലൊവാക്യയുടെ വലതുളച്ചു.

ഗോള്‍ മടക്കാനായി സ്ലൊവാക്യ ഒന്നിന് പിറകെ ഒന്നായി സ്വീഡിഷ് ഗോള്‍ മുഖത്ത് ഇരച്ചു കയറിയെങ്കിലും പ്രതിരോധം ഗോള്‍ വഴങ്ങാതെ കാത്തു. സമനിലയോടെ രണ്ട് മത്സരങ്ങളില്‍ നിന്നും സ്വീഡന് നാലു പോയിന്റും സ്ലൊവാക്യയ്ക്ക് മൂന്നു പോയിന്റും ഉണ്ട്. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!