Section

malabari-logo-mobile

കോയിപ്രമലയില്‍ മണ്ണിടിച്ചില്‍; കോട്ടപ്പുഴ കലങ്ങിയൊഴുകി

HIGHLIGHTS : Landslide in Koipramala; Kottapuzha became turbulent

പൂക്കോട്ടുംപാടം: ചോക്കാട് ചിങ്കക്കല്ല് കോയിപ്ര മലയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോട്ടപ്പുഴ കലങ്ങിയൊഴുകിയത് തീരവാസികളെ ഭീതിയിലാഴ്ത്തി. മലവാരത്ത് മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാകുമോ എന്നതാണ് പേടി. മണ്ണിടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സമീപ പഞ്ചായത്തുകളിലുള്ളവരും ആശങ്കയിലായി.

ജനവാസ മേഖലയില്‍നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ മാറിയാണ് കോയിപ്രമല വനമേഖല. ഇവിടെനിന്നും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. രാവിലെ കോട്ടപ്പുഴയില്‍ കലങ്ങിയ വെള്ളവും വന്നിരുന്നു. ഇതിനുപിന്നാലെ അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനായി പുഴയില്‍ സ്ഥാപിച്ച ചെറിയ പൈപ്പുകള്‍ പുഴയെടുത്തതൊഴിച്ചാല്‍ മറ്റ് ദുരിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

sameeksha-malabarinews

അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ എ കരീം, പഞ്ചായത്ത് അംഗം വി കെ ബാലസുബ്രഹ്മണ്യന്‍, നിലമ്പൂര്‍ താഹസില്‍ദാര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി താഹസില്‍ദാര്‍ വിജയന്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ്, അമരമ്പലം, ചോക്കാട് വില്ലേജ് ഓഫീസര്‍മാരായ ബൈജു ജോണ്‍, സുനില്‍കുമാര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ ഫൈസല്‍, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!