ദില്ലി: വ്യാഴാഴ്ച പുലര്‍ച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഒരു മണിക്കൂറിന് ശേഷം അകൗണ്ട് പുനസ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ട്വിറ്റര്‍ അകൗണ്ടാണ് ഹാക്ക് ചെയ്തത്.
മോദിയുടെ സ്വകാര്യ അകൗണ്ട് ഹാക്ക് ചെയ്തതായി ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ട്വിറ്റര്‍ പറഞ്ഞു.


ഹാക്ക് ചെയ്തതിന് ശേഷം നിരവധി വ്യാജ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ട്വീറ്റുകള്‍
ഈ അകൗണ്ട് ജോണ്‍ വിക്ക് ഹാക്ക് ചെയ്തിരിക്കുകയാണ്, തങ്ങള്‍ പേടിഎം ഹാക്ക് ചെയ്തിട്ടില്ലെന്നും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഫോളോവേഴ്‌സിനോട് പ്രധാനമന്ത്രിയുടെ കോവിഡുമായി ബന്ധപ്പെട്ട് ദേശീയ ദുരിതാശ്വാസന നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സി വഴിയ സംഭാവന ചെയ്യാനാവിശ്വപ്പെടുന്ന ട്വീറ്റുകളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു.
ഈ ട്വിറ്റര്‍ അകൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്‌സുണ്ട