ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള ചിന്തകരില്‍ ഒന്നാമതായി മന്ത്രി കെകെ ശൈലജയെ തെരെഞ്ഞെടുത്ത് പ്രോസ്‌പെക്ട് മാഗസിന്‍

കോവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ശൈലജ ടീച്ചറെ തിരെഞ്ഞെടുത്തത്

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിപ, കോവിഡ് കാലത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കെ.കെ ശൈലജ ടീച്ചര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാമതെത്തിയത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്റാ ആര്‍ഡേനാണ്.

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കാരുടെ ജീവിതം വരച്ചുകാട്ടിയ അടിമത്തത്തിന്റെ ചരിത്രകാരിയെന്ന് അറിയപ്പെടുന്ന ഒലിവേറ്റ ഒറ്റേല്‍, ബംഗ്ലാദേശില്‍ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം എന്നിവരും ഈ ലിസ്റ്റിലുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •