സിനിമാ ഓഫര്‍ നിരസിച്ചതിന് സോഷ്യല്‍മീഡിയ വഴി അപമാനിക്കുന്നുവെന്ന് ഫസ്റ്റ് ബെല്‍ ഫെയിം സായി ശ്വേത

കോഴിക്കോട് ; സിനിമയില്‍ അഭിനിയക്കാനുള്ള ഓഫര്‍ നിരസിച്ചതിന്റെ പേരില്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നുവെന്ന് അധ്യാപിക സായി ശ്വേത. അപമാനിച്ചയാള്‍ക്കെതിരെ സായി ശ്വേത പരാതി നല്‍കി.

കോവിഡ് കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ഫസ്റ്റ്‌ബെല്‍ എന്ന ഓണ്‍ലൈന്‍ ക്ലാസില്‍ മിട്ടുപ്പൂച്ചയുടെയും തങ്കപൂച്ചയുടെയും കഥപറഞ്ഞാണ് സായി ശ്വേത മലയാളികള്‍ക്ക് പ്രിയംങ്കരിയായത്.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ച് ഒരു വ്യക്തി തന്നെ വിളിച്ചെന്നും, ഇതിനെ കുറിച്ച് ഭര്‍ത്താവും കുടുംബസുഹൃത്തും വഴി സംസാരങ്ങള്‍ നടന്നുവെന്നും സായി ശ്വേത തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പിന്നീട് കൂടുതല്‍ ആലോചിച്ചപ്പോള്‍ തല്‍ക്കാലം സിനിമ അഭിനയം വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഇയാളെ അറിയിച്ചുവെന്നും സായി ശ്വേത പറയന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ടെന്നും, സത്യം അറിയാതെ ഒട്ടേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്‌തെന്ന് സായി ശ്വേത ഫെയസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവിശ്യപെടുന്നത് അതേപടി അനുസരിച്ചില്ലെങ്ങില്‍ അയാള്‍ക്ക് സ്ത്രീയെ അപമാനിക്കാം എന്ന് കരുതുന്നത് ഏറ്റവും പുതിയ അനുഭവമാണെന്ന് അവര്‍ പറഞ്ഞു.

ഹാക്ക് ചെയ്ത നരേന്ദ്രമോദിയുടെ ട്വീറ്റര്‍ അകൗണ്ട് പുനസ്ഥാപിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •