സംസ്ഥാനത്ത് തീവണ്ടി സര്‍വീസ് നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടി സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കുന്നു. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച തീവണ്ടി സര്‍വീസ് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച സര്‍വീസ് പുനരാരംഭിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം.

കൊവിഡ് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമെ യാത്ര അനുവദിക്കുകയുള്ളു. മാസ്‌ക്ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുവെന്ന് റെയില്‍വേ അധികൃതര്‍ അറിച്ചു.

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന തീവണ്ടികള്‍ ഇവയാണ്. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം-ലോക്മാന്യ തിലക്, എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്,എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍(തുരന്തോ)എക്‌സ്പ്രസ്,തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം ജങ്ഷന്‍, എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം, തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ എന്നിവയാണ്.

Related Articles