സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തരായി. പാലക്കാട് 12, കാസര്‍ഗോഡ് 10, കണ്ണൂര്‍ 7, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ 4 പേര്‍ക്കും, മലപ്പുറം 2, വയനാട്  3 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്തുനിന്നും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

സംസ്ഥനത്തെ വിവിധ ജില്ലകളില്‍ 1,34,654 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,413 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 670 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 590 പേര്‍ രോഗമുക്തരായി.

Related Articles