പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്

പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍. ഇന്ന് രാവിലെയാണ് പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശത്ത് പഴശിനഗറിലെ ഞാറ്റിങ്ങല്‍ അബ്ദുള്ളയുടെ വീട്ടുമുറ്റത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ഭാരമുള്ള വലിയ ഏതോ ജീവിയുടെതാകാം കാല്‍പ്പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം. കാല്‍പാടുകളിലെ നഖങ്ങള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ നിലിയിലാണ്.

അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ വീട്ടുകാരും നാട്ടുകാരും ആശങ്കയിലാണ്.

Share news
error: Content is protected !!
Scroll to Top