പാലക്കാട് ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുളള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയില്‍ മുഹമ്മദ് സാദിക്കിന്റെയും ലിയാനയുടെയും മകന്‍ മുഹമ്മദ് യസാന്‍ ആണ് മരിച്ചത്. കുളിക്കാന്‍ വെച്ചിരുന്ന വെള്ളത്തില്‍ കുഞ്ഞ് കാല്‍ വഴുതി വീണതാകാമെന്നാണ് നിഗമനം. ഇന്നലെ രാത്രി ഒമ്പതരമണിയോടെയാണ് അപകടം.

കുഞ്ഞിന്റെ പിതൃസഹോദരന്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിലാണ്. ഇന്‍ഡോറില്‍ നിന്നെത്തിയ പിതാവ് ഹോം ക്വാറന്റീനിലാണ്.

കുഞ്ഞിന്റെ സ്രവം കൊവിഡ് ടെസ്റ്റിനായി അയച്ചു. സ്രവ പരിശോധന ഫലം വന്നതിനു ശേഷമായിരിക്കും മൃതദേഹം സംസ്‌ക്കരിക്കുക. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top