Section

malabari-logo-mobile

ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രൈനിംഗ് സെന്റര്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലക്ക് അനുവദിച്ച ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രൈനിംഗ് സെന്ററിന്റെ ഓഫീസ് ആതവനാട് പൗള്‍ട്രി ഫാമിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ...

മലപ്പുറം: ജില്ലക്ക് അനുവദിച്ച ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രൈനിംഗ് സെന്ററിന്റെ ഓഫീസ് ആതവനാട് പൗള്‍ട്രി ഫാമിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പാടന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മെമ്പര്‍ ഫാത്തിമ സുഹ്‌റ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ: അയ്യൂബ്, ഡോ: സുരേഷ്, ഡോ: അബ്ദുല്‍ അസീസ്, തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലയിലെ മൃഗപരിപാലന മേഖലയിലെ കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും സ്ഥിരമായ പരിശീലന പരിപാടികള്‍ ഈ കേന്ദ്രത്തില്‍ സംഘടിപ്പിക്കാം. ഇക്കാലമത്രയും മലപ്പുറം ജില്ലയിലെ ഈമേഖലയിലെ കര്‍ഷകരും വകുപ്പിലെ ജീവനക്കാരും പരിശീലനങ്ങള്‍ക്കായി പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലേക്കാണ് പോയി കൊണ്ടിരുന്നത്. ഇത്തരമൊരു പരിശീലന സ്ഥാപനത്തിന്റെ ആവശ്യകത മുന്നില്‍ കണ്ട് കൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഇതിനാവശ്യമായ കെട്ടിടം ഇവിടെ നിര്‍മിച്ചത് .

sameeksha-malabarinews

ഭാവിയില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യവും ഇവിടെ സജ്ജീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!