ലോക്ക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം; പ്രധാനമന്ത്രി

ദില്ലി: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ശക്തമായ കൊവിഡ് ഭീഷണി നേരിടുകയാണെന്നും അദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. ഇന്ത്യയിലെ ജനസംഖ്യ മറ്റ് രാജ്യങ്ങളെക്കാള്‍ പതിന്മടങ്ങാണ്. ലോക്ക്ഡൗണ്‍ പ്രതിസന്ധി പാവപ്പെട്ടവരെ കൂടുതലായി ബാധിച്ചു. വിദേശത്തുനിന്നുള്ള ഇറക്കുമതി കുറയ്ക്കണം. രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും രാജ്യം തുറക്കുമ്പോള്‍ ശക്തമായി മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗയും ആയുര്‍വേദവും കൊവിഡ് പ്രതിസന്ധി നേരിടാന്‍ നല്ലതാണെന്നും ശ്വസനപ്രക്രിയയെ ഇവ ശക്തിപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top