മദ്യലഹരിയില്‍ തിരൂരില്‍ മകന്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി.

തിരൂര്‍: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. തിരൂര്‍ ഏഴൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. ഇദ്ദേഹത്തിന്റെ ഇളയ മകന്‍ അബൂബക്കര്‍ സിദ്ധീഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യപിച്ചെത്തുന്ന മകന്‍ അബൂബക്കര്‍ സിദ്ധിക്ക് മദ്യവും മറ്റ് ലഹരിവസ്തുക്കളും സ്ഥിരമായി ഉപയോഗിച്ച് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു. മകന്റെ അടിയേറ്റ് മുഹമ്മദ് ഹാജി നിലത്തുവീണു. ഇദേഹത്തെ ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

അബൂബക്കര്‍ സിദ്ധീഖ് നിര്‍മ്മാണത്തൊഴിലാളിയാണ്. അക്രമാസക്തനായ അബൂബക്കര്‍ സിദ്ദീഖിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിടുകയും തുടര്‍ന്ന് തിരൂര്‍ എസ്. ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഭാര്യ:ആയിഷ, മറ്റുമക്കള്‍: മറിയാമു , ഫാത്തിമ, മുജീബ്.

Share news
error: Content is protected !!
Scroll to Top