Section

malabari-logo-mobile

താമരശ്ശേരി ചുരത്തില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ ഗതാഗത നിയന്ത്രണം

HIGHLIGHTS : കോഴിക്കോട് : താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം മുതല്‍ ല...

കോഴിക്കോട് : താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം മുതല്‍ ലക്കിടി വരെ ഗതാഗതത്തിന്  നിയന്ത്രണം.വയനാട്ടില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാന്‍. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുഡല്ലൂര്‍, നാടുകാണി ചുരം വഴി കടന്നു പോവണം.

രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതല്‍ ലക്കിടിവരെ പൂര്‍ണമായും നിരോധിച്ചു. ബസുകളും രാവിലെ അഞ്ചു മുതല്‍ 10 വരെ അടിവാരം മുതല്‍ ലക്കിടിവരെ റീച്ചില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.

sameeksha-malabarinews

ഒരു മാസക്കാലത്ത് യാത്രാക്ലേശം പരിഹരിക്കാന്‍ അടിവാരം മുതല്‍ ലക്കിടി വരെ കെഎസ്ആര്‍ടിസി മിനിബസുകള്‍ ഓടിക്കും. സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!