Section

malabari-logo-mobile

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍

HIGHLIGHTS : മംഗളൂരു : ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസില്‍ മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.കണിച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക...

മംഗളൂരു : ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത കേസില്‍ മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.കണിച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫിസിയോതെപ്പി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത് കോഴിക്കോട്, കോട്ടയം, കാസര്‍ഗോഡ്, പത്തനംതിട്ട സ്വദേശികളാണ് ഇവര്‍.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് ഇവര്‍ റാഗ് ചെയ്തത്. റാഗിംഗിന് ഇരയായതും മലയാളി വിദ്യാര്‍ത്ഥികളാണ്. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്.

sameeksha-malabarinews

കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതര്‍ പൊലീസിന് നല്‍കിയ പരാതി. ഇതില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!