കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് (24)വര്‍ഷം തടവ്. 109000 രൂപ പിഴ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് വിവധയാളുകള്‍ പീഡിപ്പിക്കുകയും ചെയ്തതിനാണ് പ്രോസിക്യൂഷന്‍ കേസ്.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള 24 കേസുകളില്‍ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റു കേസുകളിലുള്ള വിചാരണ തുടരും.
വിതുര കേസില്‍ ആദ്യമയാണ് ഒരു പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ മറ്റ് പ്രതികളെ കോടതിയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല.
1995 ലാണ് സംഭവം.പെണ്‍കുട്ടിയെ സുരേഷ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും പല ആളുകള്‍ക്കും വില്‍ക്കുകയും ചെയ്‌തെന്നാണ് കേസ്.
കോട്ടയം അഡീഷണല്‍ സെഷന്‍ കോടതിയാണ് പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.




