തമിഴ്‌നാട്ടില്‍ ശിവകാശിക്ക് സമീപം പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 6 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി. 6 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരിക്കേറ്റു. 6 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രീ മരിയമ്മല്‍ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഒന്നിലധികം സ്‌ഫോടങ്ങള്‍ ഉണ്ടായെന്നാണ് പോലീസ് പറയുന്നത്.

സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top