Section

malabari-logo-mobile

പാലാരിവട്ടത്ത് ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control at Palarivattom

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കല്‍ ജോലികള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചിട്ടുണ്ട്. അതെസമയം പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. സര്‍വീസ് റോഡുകള്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല.

സിഗ്നലില്‍ തിരക്ക് ഒഴിവാക്കാനായി രണ്ട് വിഴികള്‍ കൂടി ട്രാഫിക് പോലീസ് നിര്‍ദേശിക്കുന്നുണ്ട്. പാലാരിവട്ടം സിഗ്നലിന് ഇരുവശത്തും ദേശീയ പാതയില്‍ 700 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. എറണാകുളത്ത് നിന്ന് കാക്കനാടേക്ക് പോകുന്നവര്‍ ഇടപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒബ്രോണ്‍ മാളിന് സമീപത്തിലൂടെ തൃപ്പൂണിത്തുറ റോഡിലൂടെ പാടിവട്ടത്ത് എത്താം. കാക്കനാടി നിന്ന് വരുന്നവര്‍ക്ക് ഈച്ചമുക്കില്‍ നിന്ന് തിരിഞ്ഞ് വെണ്ണല എത്തി പുതിയ റോഡ് വഴി ചക്കരപ്പറമ്പിലൂടെ എറണാകുളത്തേക്ക് പോകാം. പുതുക്കിയ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഉടനെ ആരംഭിക്കും.

sameeksha-malabarinews

ഒരാഴ്ചത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നിയന്ത്രണം. കൂടുതല്‍ പഠിച്ചതിനു ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!