ദില്ലി യുപിയില്‍ അംബേദ്‌കറുടെ ഭരണഘടനയല്ലെന്നും യോഗിയുടെ ജാതി നിയമമാണ് നിലനില്‍ക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും പീഡനത്തിനിരിയായിട്ടില്ലെന്ന് യുപി സര്‍ക്കാരി്‌ന്റെ കണ്ടെത്തല്‍ ജനങ്ങളെ വിഡ്ഡികളാക്കുന്നതിന് തുല്യമാണെന്നും ഒരു വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബൃന്ദ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും, പ്രിയങ്കയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്ന് സിപിഎം കേന്ദ്രനേതാക്കളും പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കിസാന്‍ സഭ ദേശീയ സക്രട്ടറി വിജു കൃഷ്‌ണന്‍, സിഐടിയു ദേശീയ സക്രട്ടറി എആര്‍ സിന്ധു, സിപിഎം കേന്ദ്രകമ്മറ്റിയംഗങ്ങളായ ബി വെങ്കിട് വിക്രം സിങ്, പുണ്യവതി, ആശാശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉടനെതന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




