ഐഫോണ്‍ വിവാദം: നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് ലക്കീല്‍ നോട്ടീസ് അയക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.

ഹോക്കോടതിയില്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയതെന്നും അതിലൊന്ന് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമണ് സന്തോഷ് ഈപ്പന്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ രമേശ് ചെന്നിത്തല ഈ കാര്യം നിരാകരിക്കുകയും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top