കൊച്ചിയില്‍ പരിശീലന പറക്കലിനിടയില്‍ ഗ്ലൈഡര്‍ തകര്‍ന്ന് 2 മരണം

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. നാവികസേന ഉദ്യോഗസ്ഥരായ രാജീവ് ഝാ(39), സുനില്‍ കുമാര്‍(29) എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടം. ഇന്ന് രാവിലെ സംഭവിച്ച അപകടത്തില്‍ രണ്ട് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഗഗുരുതരമായി പരിക്കേറ്റിരുന്നു.

ഇരുവരെയും ഐഎന്‍എസ് സഞ്ജീവിനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകായിരുന്നു. തോപ്പുംപടിയിലെ ബിഓടി പാലത്തിന് സമീപത്തെ നടപ്പാതയിലാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.

അപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top