താനൂരിലെ യുവാവിന്റെ മരണം : കൊലപാതകമെന്ന് സൂചന

താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ബേപ്പൂർ സ്വദേശി വൈശാഖ് (27) ആണ് മരണപ്പെട്ടത്.

സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയ സംഭവത്തില്‍ ദുരൂഹത തോന്നിയതിനാൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സൂചന നൽകുന്നത്.

ആശാരിപ്പണിക്കായി താനൂരിൽ എത്തിയതായിരുന്നു യുവാവ്. പി.വി.എസ് തിയേറ്ററിന് അടുത്തുള്ള കുളത്തിൽ മുങ്ങി മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

താനൂർ സി.ഐ പി പ്രമോദിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, സയന്റിഫിക് വിഭാഗം എന്നിവരും അന്വേഷണത്തിന്റെ ഭാഗമായി പങ്കെടുക്കുന്നു.

Share news
error: Content is protected !!
Scroll to Top