ഹാത്രസ്‌ കൊല: സിബിഐ അന്വേഷണത്തിന്‌ യുപി സര്‍ക്കാര്‍: ആവിശ്യപ്പെട്ടിട്ടില്ലെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം

ലഖ്‌നൗ:  ഹാത്രസില്‍ ദളിത്‌ പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ ശുപാര്‍ശ ചെയ്‌ത്‌ യുപി സര്‍ക്കാര്‍. യോഗി ആദിത്യനാഥ്‌. സംഭവം നിര്‍ഭാഗ്യകരവും കുറ്റവാളികളായ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരിച്ചു. തന്റെ ട്വിറ്റര്‍ പോസ്‌റ്റിലൂടെയാണ്‌ ഇക്കാര്യം പറഞ്ഞത്‌.

എന്നാല്‍ തങ്ങള്‍ സിബിഐ അന്വേഷണം ആവിശപ്പപ്പെട്ടിട്ടില്ലെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. നിലവില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയും, പ്രിയങ്കയും അടങ്ങുന്ന എംപിമായുരുടെയും കോണ്‍്‌ഗ്രസ്‌ നേതാക്കളുടെയും സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിനെ സന്ദര്‍ശിച്ചു മടങ്ങിയതിന്‌ പിന്നാലെ അന്വേഷണ സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. തങ്ങളുടെ അന്വേഷണം തുടരുമെന്നാണ്‌ ഇവര്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

Share news
error: Content is protected !!
Scroll to Top