തൃശ്ശൂര്‍ : ആശുപത്രിയില്‍ വെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്നു വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശിനി വിലയ കുളങ്ങകര വീട്ടില്‍ ഡോ. സോന(30) ആണ് മരിച്ചത്.
ചൊവ്വാഴ്‌ച ഇവരുടെ തന്നെ കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍ വെച്ചാണ് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ടണറുമായ പാവറട്ടി സ്വദേശി മഹാഷാണ് സോനയെ കുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്.
കുട്ടനെല്ലൂരിലെ ദി ഡെന്റിസ്‌റ്റ് ക്ലിനിക് എന്ന സ്ഥാപനം ഇരുവരും കൂടി രണ്ട് വര്‌ഷത്തോളമായി നടത്തിവരുകയായിരുന്നു.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സോന കഴിഞ്ഞ ദിവസം മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് സോനയെ ആക്രമിച്ചത്. ആക്രമണത്തില്‍ സോനക്ക് വയറിനും കാലിനും പരിക്കറ്റിരുന്നു ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നു രാവിലെയാണ ്‌മരണം സംഭവിച്ചത്.




