Section

malabari-logo-mobile

ഫ്‌ളോട്ടിങ് ബ്രിഡ്ജ് മലപ്പുറത്തേക്കും; ആദ്യമിറങ്ങുക തിരൂര്‍ പടിഞ്ഞാറേക്കരിയില്‍

HIGHLIGHTS : മലപ്പുറം;  കടല്‍ തിരയുടെ താളലയങ്ങള്‍ ആസ്വദിച്ച് ഒഴുകിനടക്കാന്‍ അവസരമൊരുക്കുന്ന ഫ്‌ളോട്ടിങ്  ബ്രിഡ്ജ് ഇനി മലപ്പുറത്തിന്റെ തീരത്തേക്കുമെത്തുന്നു. ജില...

മലപ്പുറം;  കടല്‍ തിരയുടെ താളലയങ്ങള്‍ ആസ്വദിച്ച് ഒഴുകിനടക്കാന്‍ അവസരമൊരുക്കുന്ന ഫ്‌ളോട്ടിങ്  ബ്രിഡ്ജ് ഇനി മലപ്പുറത്തിന്റെ തീരത്തേക്കുമെത്തുന്നു.
ജില്ലാ ടൂറിസം പ്രമോഷിന്റെ നേതൃത്വത്തില്‍ തിരൂര്‍ പടിഞ്ഞാറെക്കരിയിലും, പൊന്നാനി ബിയ്യം കായലിലുമാണ് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് സംവിധാനം ഒരുക്കുക. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ഒരുങ്ങുന്നത്.

ബേപ്പൂരില്‍ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. പതിനായിരങ്ങളാണ് ഇവിടെ ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറിയത്.

sameeksha-malabarinews

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെന്‍സിറ്റി പോളിഎത്തിലീന്‍ (എച്ച്ഡിപിഇ) ബ്ലോക്കുകള്‍കൊണ്ടാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിക്കുക. പിന്നീട് പാലത്തിനെ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് കരയില്‍ ഉറപ്പിച്ചുനിര്‍ത്തി സുരക്ഷിതമാക്കും. ഫൈബര്‍ നിര്‍മിത പാലത്തിലെ പ്ലാസ്റ്റിക് കട്ടകള്‍ ലോക്കുചെയ്ത് അടുക്കിവച്ച് മുകളില്‍ നടക്കാന്‍ അനുയോജ്യമാകുന്നരീതിയില്‍ സജ്ജമാക്കും. സുരക്ഷക്കായി ബ്രിഡ്ജിന്റെ രണ്ടുഭാഗത്തും കൈവരികളും സജ്ജമാക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!