Section

malabari-logo-mobile

‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ വീണ്ടും അരങ്ങിലെത്തുന്നു

HIGHLIGHTS : നിലമ്പൂര്‍ ; മലബാറിലെ പുരോഗമന നാടകപ്രസ്ഥാനങ്ങളുടെ ആചാര്യന്‍മാരിലൊരാളായ ഇ കെ അയമുവിന്റെ നാടകങ്ങളുടെ പുനരവതരണത്തിന് നിലമ്പൂരിലില്‍ വേദിയൊരുങ്ങുന്നു. ...

നിലമ്പൂര്‍ ; മലബാറിലെ പുരോഗമന നാടകപ്രസ്ഥാനങ്ങളുടെ ആചാര്യന്‍മാരിലൊരാളായ ഇ കെ അയമുവിന്റെ നാടകങ്ങളുടെ പുനരവതരണത്തിന് നിലമ്പൂരിലില്‍ വേദിയൊരുങ്ങുന്നു.

അദ്ദേഹത്തിന്റെ ‘ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക്’ എന്ന നാടകത്തിന്റെ പുനരവതരണത്തിന് അഭിനേതാക്കളെ കണ്ടെത്തുന്നതിനുള്ള കാസ്റ്റിങ് പ്രശസ്ത നാടകനടന്‍ നിലമ്പൂര്‍ മണി ഉദ്ഘാടനംചെയ്തു. ഇ കെ അയമു സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

sameeksha-malabarinews

നിലമ്പൂര്‍ കുഞ്ഞാലി സ്മാരക മന്ദിരത്തില്‍ നടന്ന കാസ്റ്റിങ്ങില്‍ നാടകകൃത്തും സംവിധായകനുമായ റഫീഖ് മംഗലശേരി, രാജീവ് ചെമ്മണിക്കര എന്നിവര്‍ നാടക കലാകാരന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അമ്പതിലധികം അഭിനേതാക്കള്‍ ഒഡീഷനില്‍ പങ്കെടുത്തു.

ഇ എ മാര്‍ക്കോസ്, ഇ കെ അയമു ട്രസ്റ്റ് ചെയര്‍മാന്‍ ഇ പത്മാക്ഷന്‍, ബഷീര്‍ ചുങ്കത്തറ, കരീം പുളിയംകല്ല്, മുഹാജിര്‍ കരുളായി, സക്കീര്‍ അകമ്പാടം, റഫീഖ് പറമ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!