തിരൂരില്‍ തെരുവനായയുടെ കടിയേറ്റ് കുട്ടികളടക്കം ആറുപേര്‍ക്ക് സാരമായ പരിക്ക്

തിരൂര്‍ തെരുവ് നായയുടെ കടിയേറ്റ് കുട്ടികളടക്കം ആറുപേര്‍ക്ക് സാരമായി പരിക്കേറ്റു. തിരൂര്‍ ബീരാഞ്ചിറ, ചെറിയപറപ്പൂര്‍ ഭാഗങ്ങളിലാണ് തെരുവനായയുടെ ആക്രമണമുണ്ടായത്.

ബീരാഞ്ചിറി കുന്നംവളപ്പില്‍ മുഹമ്മദ് മിന്‍ാഹജാ(7), ചെമ്മല ഷംന(9), പുളിക്കല്‍ ഷാഹിദ(41), ചെറിയ പറപ്പൂര്‍ കല്‍പറമ്പില്‍ സുലൈഖ(48), ചെമ്മല ഫാത്തിമ(50), ചെമ്മല അര്‍ഷാദിന്റെ മകന്‍ അര്‍ഷിന്‍ ഫര്‍ഹാന്‍(11), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷംനയുടെ മുഖത്തും ഇരുകൈകള്‍ക്കും കടിയേററു.

ഇവരെ തിരൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top