കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.
ചൊവ്വാഴ്ച ശക്തമായ കാറ്റും മഴയും കിഴക്കന്‍ മേഖലയില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം ഉണ്ടായത്.
ഇന്നലെ രാത്രി 11. 36 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശത്ത് വലിയ ശബ്ദവും കേട്ടതായി ആളുകള്‍ പറഞ്ഞു. മറ്റു നാശനഷ്ടങ്ങളില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




